മുനമ്പം ഭൂപ്രശ്‌നം : കോട്ടപ്പുറം ബിഷപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുനമ്പം പ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം ഭൂസംരക്ഷണ സമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് 28-ാം തീയതിയിലേക്ക് വച്ച ഉന്നതതല മീറ്റിങ്ങ് 22-ലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു.

നിയമമന്ത്രി പി.രാജീവും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും കൂടെയുണ്ടായിരുന്നു.

കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ലത്തീന്‍ സമുദായ വക്താവ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സിപി, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m