ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ നഗരസഭയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍..

ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയായ അല്‍ഫോന്‍സയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മുബാറാക്, ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.അല്‍ഫോന്‍സയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ രൂപതാ തലത്തിൽ ഉൾപ്പെടെ പ്രതിഷേധം വ്യാപകമായതോടെയാണ് നഗരസഭയുടെ നടപടി. സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.ഓഗസ്റ്റ് പത്തിനാണ് അഞ്ചുതെങ്ങ് സ്വദേശി റോഡരികില്‍ കച്ചവടം നടത്തുകയായിരുന്ന അല്‍ഫോന്‍സയുടെ മത്സ്യം കുട്ടയോടെയാണ് ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്.കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group