മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ബസിലിക്ക പ്രഖ്യാപനം നടന്നു

ആയിരങ്ങളെ സാക്ഷിയാക്കി മൂന്നാർ മൗണ്ട് കാർമൽ ദേവാലയ ബസിലിക്ക പ്രഖ്യാപനം നടന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ഡിക്രി വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ വായിച്ചതോടെയാണ് ദേവാലയത്തിന്റെ ബസിലിക്ക പദവി യാഥാർത്ഥ്യമായത്. തുടർന്ന് മാർപാപ്പയുടെ ഡിക്രി വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ റെക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിലിന് കൈമാറി.

തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബസിലിക്കയുടെ സ്ഥാനചിഹ്നം അനാച്ഛാദനം ചെയ്തു. മൂന്നാർ ടൗണിൽ സ്ഥാപിതമായ വിശുദ്ധ അന്തോനീസിൻ്റെ കുരിശടിയിൽ നിന്നു ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group