മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25ന് നടക്കും

മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിലിന്റെയും സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിലിന്റെയും കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ മാർപാപ്പയുടെ ഡിക്രി വായിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും.

ബസിലിക്ക ഡയറക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയുടെയും രൂപതയിലെ വൈദികരുടെയും വിശ്വാസസമൂഹത്തിന്റെയും മൂന്നാർ ജനതയുടെയും നേതൃത്വത്തിൽ ബസിലിക്ക പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1898ൽ കർമല മാതാവിൻ്റെ നാമധേയത്തിൽ മൂന്നാർ കർമല മലയിൽ ഉയർന്നുവന്ന താത്കാലിക ഷെഡാണ് മൗണ്ട് കാർമൽ പള്ളി. 1909ൽ തേയില കമ്പനിയുടെയും വിദേശ മിഷണറിമാരുടെയും തോട്ടം തൊഴിലാളികളുടെയും സഹകരണത്തോടെ പുതിയ പള്ളി പണിതുയർത്തി. 1920ൽ കുറച്ചുകൂടി വിസ്തൃതി കൂട്ടി. മൂന്നാർ പള്ളി തുടക്കകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ആലുവ പള്ളിയുടെ മിഷൻ കേന്ദ്രമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m