ആലുവയില്‍ അതിക്രൂരമായി അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ തൊഴില്‍ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
അഭിഭാഷകനായ വി.ടി. സതീഷാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിന്റെ പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തു നടന്നിട്ടുള്ളത്. തൊഴില്‍ സംബന്ധമായ രജിസ്ട്രേഷന് നടത്താത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group