കോട്ടയം :ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ സ്മരണാർത്ഥം നിർമ്മിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു.
ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് പുണ്യജീവിതത്തിന്റെ ഉദാത്തമാതൃകയാണെന്ന്
മ്യൂസിയത്തിന്റെയും നാമകരണ നടപടികളുടെ കേന്ദ്രവുമായ മന്ദിരത്തിന്റെ ആശിര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു കൊണ്ട് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ കവാടത്തോടു ചേര്‍ന്നാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്.
അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ കോ-വികാരി ഫാ.ടോബിന് പുളിക്കാശേരി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഫാ. അലന് വെട്ടുകുഴി, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group