മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്. ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രാർത്ഥനാശുശ്രൂഷകൾക്ക് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.ഇതോടൊപ്പം വിശ്വപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസിൻ്റെ തനി ആവിഷ്കാരവും പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്വാഡാലൂപ്പയിലെ പ്രത്യക്ഷതയുടെ പുണ്യസങ്കേതവും സമർപ്പിച്ചു.
ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണ് വെമ്പായം പെരുംകൂറിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് എന്ന് കാതോലിക്കാ ബാവ പറഞ്ഞു. ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉൾക്കാഴ്‌ച പകരുന്ന ആകർഷകമായ രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളിൽ മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് സ്ഥാപകൻ ബ്രദർ ഡോ. മാത്യൂസ് വർഗീസ്, ഭാര്യ രാജി വർഗീസ്, മകൻ മാത്യൂസ് വർഗീസ് ജൂണിയർ, റെജി മേരി ജെബു, സിൻജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group