പാക്കിസ്ഥാനില്‍ നിർബന്ധിതവിവാഹത്തെ തടയുന്ന ബില്ലിനെ എതിർത്ത് മുസ്ലിം പുരോഹിതർ…

ലാഹോർ: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും വളരെ കാലമായി ആവശ്യപ്പെടുന്ന നിർബന്ധിതവിവാഹത്തെ തടയുന്ന ബില്ലിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്തിനെതിരെ മുസ്ലിം പുരോഹിതർ രംഗത്ത്.

ഇസ്ലാം മുഖാലിഫ് ബിൽ അഥവാ ഇസ്ലാമിനെതിരായ ബിൽ നിരോധിക്കുക എന്ന ഹാഷ്ടാഗ്ഓടെയാണ് ബില്ലിനെതിരെ പ്രചരണം ആരംഭിച്ചിരിക്കുന്നത്.ഈ ബില്ലുകൊണ്ടു വന്ന നവീദ് അമീർ ജീവാ എന്ന ക്രിസ്തീൻ പാർലമെന്‍റ് അംഗത്തിനെതിരെയും പ്രചരണം ആരംഭിച്ചിട്ടുണ്ട്.ഖുറാന് കീഴിലണ് പാക്കിസ്ഥാന്‍റെ ഭരണഘടനയെന്നും അതിനാൽ ഈ ബിൽ ഇസ്ലാമിനും ഖുറാനുമെതിരാണെന്നുമാണ്
ഇസ്ലാം പുരോഹിതഭാഷ്യം.

എന്നാൽ കത്തോലിക്കാ സഭ കാലങ്ങളായി നിർബന്ധിത മതപരിവർത്തനം തടയുന്ന ഒരു ബില്ലിനു വേണ്ടി രാജ്യത്ത് സമ്മർദ്ദം ചെലത്തുകയാണ് . മുസ്ലിം പുരോഹിതരുടെ ഈ നിലപാട് ആശങ്കാജനകവും അസ്വീകാര്യവുമാണെന്ന് കമീലിയൻ വൈദീകനായ മുഷ്താഖ് അഞ്ചും പറഞ്ഞു . മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്നും ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ രാജ്യത്ത് സുരക്ഷിതം നൽകണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group