മുസ്ലീം വിരുദ്ധത/ഇസ്ലാമോഫോബിയ

ജെനീവ:
”മുസ്ലീം വിരുദ്ധത/ഇസ്ലാമോഫോബിയ ”എന്ന വിഷയത്തെ ആസ്പദമാക്കി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി (യു.എൻ.എച്ച്.ആർ.സി) പുറത്തുവിട്ട റിപ്പോർട്ടിലെ വിഭാഗീയതയെന്ന് വത്തിക്കാൻ….
ഒരു മതവിഭാഗത്തിനുമാത്രം പ്രത്യേക ശ്രദ്ധ നൽകുന്നത് വിവേചനത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ ധ്രുവീകരണത്തിനും കാരണമാകുമെന്ന വിലയിരുത്തലോടെ യു.എന്നിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ഐവാൻ ജുർക്കോവിച്ചാണ് റിപ്പോർട്ടിന്മേലുള്ള നിരാശയും ആശങ്കയും പങ്കുവച്ചത്…..

മുസ്ലീം വിരുദ്ധ പീഡനങ്ങളിൽ നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള യു.എൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമാകുന്ന ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളിൽ പുലർത്തുന്ന നിശബ്ദത പലപ്പോഴും വിമർശനത്തിനിടയാക്കിയിട്ടുണ്ട്…. അതുകൊണ്ടുതന്നെ, വളരെ പ്രസക്തമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയ പ്രതികരണവും….
റിപ്പോർട്ടിന്റെ വിഷയം ഒരു മതത്തിൽ മാത്രം പരിമിതപ്പെടുത്തുന്ന സമീപന ശൈലിയിൽ മാറ്റം വരുത്തണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു….

മുസ്ലീങ്ങൾ മാത്രം നേരിടുന്ന വിവേചനവും അക്രമങ്ങളും അവകാശ ലംഘനങ്ങളും മാത്രമാണ് നിലവിൽ റിപ്പോർട്ടിലുള്ളത്…. എന്നാൽ, മറ്റ് മതസ്ഥർ നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും അപലപനീയം തന്നെയാണ്…. ലോകമെമ്പാടും വിദ്വേഷത്തിനും വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഇതര മതസ്ഥരെ അവഗണിക്കുന്ന റിപ്പോർട്ട് മതപരമായ വിഭാഗീയതക്കും ധ്രുവീകരണത്തിനും കാരണമാകുമെന്ന് യു.എൻ മനുഷ്യാവകാശ സമിതിയുടെ 46-ാമത് സെഷനിൽ ആർച്ച്ബിഷപ്പ് ഐവാൻ അഭിപ്രായപ്പെട്ടു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group