വത്തിക്കാൻ സിറ്റി:കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ തദ്ദേശിയരുടെ നിർണ്ണായകപങ്കിനെ എടുത്തുകാട്ടി ഫ്രാൻസിസ് മാർപാപ്പ.
നിലവിലെ സാമൂഹികവും പാരിസ്ഥിതികവുമായ ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് തദ്ദേശീയ ജനതയുടെ സംസ്കാരങ്ങളെയും അന്തസ്സിനെയും അവകാശങ്ങളെയും ബഹുമാനിക്കാൻ സർക്കാരുകളോടും അന്താരാഷ്ട്ര സമൂഹത്തോടും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.
അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ (ഐഎഎഡി) ഭരണ സമിതിയുമായി ചേർന്ന് ഈ ആഴ്ച റോമിൽ നടക്കുന്ന ഇൻഡിജിനസ് പീപ്പിൾസ് ഫോറത്തിന്റെ ആറാമത് ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്ന തദ്ദേശിയരുടെ പ്രതിനിധികളായ നാൽപ്പതോളം പേരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ .
പ്രകൃതിവിഭവങ്ങൾ ആർത്തിയോടെ വിഴുങ്ങുന്നത് തുടരാൻ കഴിയില്ലെന്ന് ശരിയായി മനസ്സിലാക്കാൻ തദ്ദേശീയർ പറയുന്നത് നമ്മൾ കൂടുതൽ കേൾക്കുകയുംഅവരുടെ ജീവിതരീതിയിൽ നിന്ന് പഠിക്കുകയും വേണം. കാരണം ‘ഭൂമി നമ്മെ ഭരമേൽപ്പിച്ചത് അത് നമുക്ക് മാതാവായിരിക്കാനും ഓരോരുത്തർക്കും ജീവിക്കാൻ ആവശ്യമായത് നൽകാൻ പ്രാപ്തമാക്കിയുമാണ് ” അതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ തദ്ദേശവാസികളുടെ സംഭാവന അത്യന്താപേക്ഷിതമാണ്.” പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group