സുവർണ്ണ ജൂബിലിയുടെ നിറവിൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ…

തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം എസ് എച്ച് ജ്യോതി പ്രൊവിൻസിന് കീഴിലുള്ള മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

ആരോഗ്യരംഗത്ത് ലോകം ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ഹോളിഫാമിലി ആശുപത്രി നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചികിത്സാസൗകര്യങ്ങൾ പരിമിതമായിരുന്ന 1971-ൽ മലയോര മേഖലകളിലെ ജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടർമാരും പത്തോളം സ്റ്റാഫുമായി ആരംഭിച്ച ഡിസ്പെൻസറിയാണ് എല്ലാവിധ വിവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി മാറിയത്. 300-ൽ അധികം കിടക്കകളും 500-ൽ അധികം ജീവനക്കാരും 25 ഓളം ഡിപ്പാർട്ട്മെന്റുകളും ഇന്ന് ഹോളി ഫാമിലി ആശുപത്രിയിലുണ്ട്. 1981-ൽ സ്ഥാപിച്ച നഴ്സിങ് സ്കൂളും 2002 – ൽ സ്ഥാപിച്ച നഴ്സിംഗ് കോളേജും വർഷംതോറും നിരവധി നഴ്സുമാരെ പരിശീലിപ്പിച്ചു വരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group