വിശുദ്ധ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം ആഗോള തലത്തിൽ ജൂലൈ 24 ന് ആഘോഷിക്കുo.
ഓൺലൈൻ തിരുന്നാൾ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കന്ന ആഘോഷ പരിപാടിയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ
മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് .ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്,കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.
ഇതോടനുബന്ധിച്ച് ഫാ.റോയി കണ്ണൻചിറ സി.എം.ഐ എഴുതിയ വി.അൽഫോൻസാമ്മയുടെ ജീവചരിത്രകാവ്യമായ സഹനരാഗങ്ങൾ എന്നകൃതിയുടെ പ്രകാശനകർമ്മം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. FCC ചങ്ങനാശ്ശേരി ദേവമാതാ പ്രൊവിൻസിൻ്റെയും സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിൻ്റെയും സഹകരണത്തോടെയാണ് എൻ്റെ അൽഫോൻസാമ്മ” ഗ്ലോബൽ ഓൺലൈൻ തിരുനാൾ ആഘോഷo സംഘടിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group