മ്യാൻമാർ സൈന്യം കത്തോലിക്കാ ദേവാലയo തീവെച്ച് നശിപ്പിച്ചു

കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെ വീണ്ടും മ്യാൻമാർ സൈന്യത്തിന്റെ അഴിഞ്ഞാട്ടം. കാരേനി സ്റ്റേറ്റിലെ ഫ്രൂസോ ടൗൺഷിപ്പിലെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയo സൈന്യം തീവെച്ച് നശിപ്പിച്ചു.

ജൂൺ 14 ന് പട്ടാളം നാലു വീടുകൾ അഗ്നിക്കിരയാക്കിയതിനു തൊട്ടടുത്ത ദിവസമാണ് ഈ കത്തോലിക്കാ ദേവാലയത്തിന് തീ വച്ചത്. ലോയിക്കാ രൂപതയിലെ 38 ഇടവകകളിൽ ഒന്നാണ് സെന്റ് മാത്യൂസ് ദേവാലയം. പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ രൂപതയിലെ ഒമ്പത് ദേവാലയങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

2021 ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.

1900 പേർ ഇതുവരെ കൊല്ലപ്പെടുകയും ഒരു മില്യൻ ആളുകൾ പലായനം ചെയ്യുകയും
ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group