മ്യാന്മറിൽ സൈന്യം കൂടുതൽ ദൈവാലയങ്ങൾ അഗ്നിക്കിരയാക്കുന്നു….

സംഘർഷഭരിതമായ മ്യാന്മറിൽ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ചിൻ പട്ടണത്തിൽ നാലു മാസങ്ങളായി തുടരുന്ന ആക്രമണങ്ങൾ അതിരൂക്ഷം ആക്കുകയാണെന്ന് റിപ്പോർട്ട് . പ്രദേശത്തെ നൂറുകണക്കിന് വീടുകളും നിരവധി ദൈവാലയങ്ങളും സൈന്യം അഗ്നിക്കിരയാക്കിയിട്ടുണ്ടെന്ന്ചിൻ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (CHRO) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു,
ഡിസംബർ 30 -ന് അസംബ്ലി ഓഫ് ഗോഡ് ദൈവാലയവും തന്താംഗ് അസോസിയേഷൻ ഓഫ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിന്റെ കെട്ടിടങ്ങളും സൈന്യം അഗ്നിക്കിരയാക്കിയെന്നും ഒമ്പതു മണിക്കൂറോളം നീണ്ടുനിന്ന തീപിടുത്തത്തിൽ ഈ പ്രദേശത്തെ എല്ലാം കത്തിനശിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു .
കെട്ടിടങ്ങൾ, പള്ളികൾ, സ്കൂളുകൾ, വീടുകൾ എന്നിവയ്ക്കുള്ളിൽ തീ ആളിപ്പടരുന്നതും CHRO പുറത്തിറക്കിയ വീഡിയോയിൽ നിന്നും ലഭ്യമാണ്. പ്രതിപക്ഷത്തിന് പിന്തുണയുണ്ടാകാൻ സാധ്യതയുള്ള ഗ്രാമങ്ങളെ മുഴുവൻ നശിപ്പിക്കാനുള്ള തന്ത്രമാണ് സൈന്യം വീണ്ടും പ്രയോഗിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ മുതൽ വടക്കുപടിഞ്ഞാറൻ പട്ടണമായ തന്താങ്ങിൽ മാത്രം 580 -ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി മാക്സർ ടെക്നോളജീസിൽ നിന്ന് എപിക്ക് ലഭിച്ച സാറ്റലൈറ്റ് ചിത്രം വ്യക്തമാക്കുന്നു.

നിരവധി പേരെ അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുവെന്നും ദൈവാലയങ്ങൾക്കും സാധാരണക്കാർക്കുമെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group