ആരാധനാലയങ്ങളിൽ അതിക്രമിച്ച് കയറി പരിശോധന നടത്തി മ്യാൻമാർ സൈന്യം

അട്ടിമറി നടത്തി അധികാരത്തിലേറിയ പട്ടാള ഭരണകൂടത്തിന്റെ അതിക്രമവും മതസ്വാതന്ത്ര്യ ലംഘനവും അതിരുകടക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവ ദേവാലയങ്ങളിലും ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും ബര്‍മീസ് പട്ടാളം അതിക്രമിച്ചു കയറി പരിശോധനകള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്.സംസ്ഥാനത്തിലെ വിവിധ സഭകളുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളിലാണ് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വ്യാജ ആരോപണം നിരത്തി പട്ടാളം ഭരണകൂടം പരിശോധനകള്‍ നടത്തുന്നത്. പലപ്പോഴും ഈ പരിശോധനകള്‍ അക്രമാസക്തമാകുന്നുമുണ്ട്.ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും സൈനീക പരിശോധനകള്‍ നടക്കുന്നുണ്ട്.ദേവാലയത്തില്‍ പ്രതിഷേധക്കാരെ ഒളിപ്പിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ മതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് സൈന്യം ദേവാലയങ്ങളിൽ അതിക്രമിച്ചു കയറുന്നത് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group