വാക്‌സിനുകൾ വാങ്ങാൻ സഹായമഭ്യർത്ഥിച്ച് മ്യാൻമർ ബിഷപ്പ്മാർ

കോവിഡ്  19      വാക്‌സിനുകളുടെ സ്റ്റോക്ക് വാങ്ങുവാൻ സർക്കാരിനെ സഹായിക്കുന്നതിനായി സംഭാവന നൽകണമെന്ന് രാജ്യത്തോട് ആവശ്യപ്പെട്ട് മ്യാൻമറിലെ കത്തോലിക്കാ സഭ. C B C M  ജനറൽ സെക്രട്ടറി ജോൺ സയൻഹാൻ പ്രസിഡന്റ് കർദിനാൾ ചാൾസ് ബേ തുടങ്ങിയ വരുടെ നേതൃത്വത്തിൽ ജനുവരി 12 ,13 തീയ്യതികളിൽ സൂം വഴി  നടന്ന  വെർച്വൽ യോഗത്തിനുശേഷമാണ് സഹായമഭ്യർത്ഥിച്ച് ബിഷപ്പുമാർ  രംഗത്ത് എത്തിയത്. കോവിഡ്  19  നിയന്ത്രണങ്ങൾ മൂലം ഉപജീവനമാർഗം നഷ്ടപെട്ടവർക്കും ദരിദ്രർക്കും ആവശ്യവസ്തുക്കളും ഭക്ഷണവും നൽകുന്നതിനായുള്ള സഭാനേതാക്കന്മാരുടെ ധനശേഖരണത്തിൽ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുവാനും ദരിദ്രരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് 19  മാർഗ നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു. കോവിഡ് 19  നോട് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിക്കാനും പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ സൈന്യത്തിന്റെ പങ്ക് എടുത്തു കാട്ടാനും മറന്നില്ല. കോവിഡ് 19 വാക്‌സിനുകൾ വാങ്ങുന്നതിനായി കഴിഞ്ഞയാഴ്ച 10 ദശലക്ഷം കലറ്റുകൾ (7460  U S ഡോളർ )സംഭാവന ചെയ്തതായി മന്ദായിലെ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ അറിയിച്ചു. തന്റെ പുതുവത്സരദിന സന്ദേശത്തിൽ രാജ്യത്തെ ദരിദ്രരായ ജനങ്ങൾക്കുള്ള വാക്‌സിന്റെ കാര്യത്തിൽ ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയോടും ചൈനയോടും വാക്‌സിൻ വിതരണം ചെയ്യുന്നതിനായി മ്യാൻമർ സഹായമഭ്യര്ഥിച്ചിട്ടുണ്ട് 2021  ന്റെ അവസാനത്തോടെ 54 .4 ദശലക്ഷം പേർക്ക് (40 % ) കുത്തിവെയ്പ്പ് നൽകാൻ സർക്കാർ പ്രതീക്ഷിക്കുന്നതിനായി അറിയിച്ചു.മ്യാൻമറിലെ പ്രതിദിനം 1000  ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് 134000 പേർ മ്യാൻമറിലെ കോവിഡ് ബാധിതരാണ് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group