കത്തോലിക്കാ ദേവാലയത്തിന് നേരെ വീണ്ടും ഷെല്ലാക്രമണം.

മ്യാൻമർ: മ്യാൻമാറിൽ വീണ്ടും ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള പട്ടാളത്തിന്റെ ഷെല്ലാക്രമണം തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിലായി പെക്ക്ഹോൺ ടൗണിലെ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിന് നേർക്കാണ് സൈന്യത്തിന്റെ ഷെല്ലാക്രമണം ഉണ്ടായത്. ദേവാലയവാതിലുകളും ജനാലകളും തകർന്നു എന്നല്ലാതെ കൂടുതൽ അപകടമുണ്ടായതായി റിപ്പോർട്ടില്ല .ജൂണിലും ഈ ദേവാലയത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ നഗരത്തിലെ കോൺവെന്റിന് നേരെ മൂന്ന് ദിവസം മുമ്പ് ഷെല്ലാക്രമണം നടന്നിരുന്നു. പെക്ക്ഹോൺ നഗരത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്, പട്ടാളത്തിന്റെ വിവേചനരഹിതമായ ഇടപെടലുകളും ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണങ്ങളുമാണ് പ്രധാന കാരണം. അഞ്ചു കത്തോലിക്കാ ദേവാലയങ്ങളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിരിക്കുന്നത്. നാലു കത്തോലിക്കരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഫ്രാൻസിസമാർപാപ്പാ ഉൾപ്പെടെയുള്ള നേതാക്കന്മാർ ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സൈന്യത്തോട് അഭ്യർത്ഥിച്ചിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group