എല്ലാ മതങ്ങളെയും ദേശീയ പ്രാർത്ഥന ക്യാമ്പയിനിലേക്ക് ക്ഷണിച്ച് മ്യാൻമർ സഭ..

യംഗോൺ : പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മ്യാൻമറിന് വേണ്ടി എല്ലാ മതങ്ങളെയും ദേശീയ പ്രാർത്ഥന ക്യാമ്പയിനിലേക്ക് ക്ഷണിച്ച് മ്യാൻമർ സഭ നേതൃത്വം.ആഭ്യന്തര സംഘർഷങ്ങളും കോവിഡ് വ്യാപനവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അരക്ഷിതാവസ്ഥയിൽ തുടരുന്ന രാജ്യത്ത് സമാധാനം വീണ്ടെടുക്കുവാനും എല്ലാ മതങ്ങളും പ്രാർത്ഥനയിൽ പങ്കുചേരുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് യാങ്കൂണിലെ കർദിനാളും കത്തോലിക്ക ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റുമായ ചാൾസ് ബോ.
ഫെബ്രുവരി നടന്ന സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമാർ സംഘർഷഭരിതമായിരുന്നു. കോവിഡ് വ്യാപനവും രാജ്യത്ത് ഇപ്പോൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകം ദൈവത്തോട് രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും ബിഷപ്പ് കോൺഫറൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group