മ്യാൻ‌മറിൽ വീണ്ടും പള്ളികൾക്ക് നേരെ ഷെൽ ആക്രമണം

കലാപം രൂക്ഷമായ മ്യാൻമാറിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ സൈന്യംവീണ്ടും ഷെല്ലാക്രമണം നടത്തി. മേരി ക്യുൻ ഓഫ് പീസ് ചർച്ചിനു നേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നാലു മാസത്തിലേറെയായി മ്യാൻ‌മറിൽ തുടരുന്ന സംഘർഷത്തിൽ
857 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്, 175,000 ത്തിലധികം ആൾക്കാർ പ്രദേശത്തു നിന്ന് ഇതിനോടകംതന്നെ പാലായനം ചെയ്തിട്ടുണ്ട്.
അടുത്തിടെയായി ദേവാലയങ്ങൾ കേന്ദ്രീകരിച്ച് സൈന്യം നടത്തുന്ന പോരാട്ടങ്ങൾ ക്കെതിരെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റ് യാങ്കോണിലെ കർദിനാൾ ചാൾസ് ബോ അപ്പീൽ നൽകിയിട്ടും ആക്രമണങ്ങൾ തുടരുകയാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group