കത്തോലിക്കാ ദൈവാലയത്തിനു നേരെ വീണ്ടും മ്യാൻമാർ സൈന്യത്തിന്റെ ആക്രമണം..

മ്യാൻമാറിലെ കയഹിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ സൈന്യത്തിന്റെ ആക്രമണം. കയാഹ് സംസ്ഥാനത്തെ ലോയ്കാവ് ടൗൺഷിപ്പിലെ ദൗഖു പാരിഷിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദൈവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ദൈവാലയത്തിന്റെ രണ്ട് മണി ഗോപുരങ്ങളിൽ ഒന്ന് തകർന്നെങ്കിലും ജനങ്ങൾക്ക്‌ അപകടമൊന്നും സംഭവിച്ചിട്ടില്ല.

ജനുവരി മുതൽ, കയാഹ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോയ്കാവിൽ, ബർമീസ് സൈന്യവും അവരുടെ അട്ടിമറിയെ എതിർക്കുന്ന പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം ശക്തമാണ്. സൈന്യം വ്യോമാക്രമണം നടത്തുകയും സാധാരണക്കാരെ വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. ലോയ്ക്കാവിലെ ജനസംഖ്യയുടെ പകുതിയോളം ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ് .

2021 മെയ് മുതൽ കയാഹ് സംസ്ഥാനത്ത് 650-ലധികം വീടുകളും ദൈവാലയങ്ങളും സ്കൂളുകളും മറ്റ് സിവിലിയൻ സ്വത്തുക്കളും ബർമീസ് സൈന്യം നശിപ്പിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 1,70,000 പേർ വീടുവിട്ട് പോയതായി കണക്കാക്കപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group