സായുധ സംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്ക പുരോഹിതനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാർ ..

യാംഗോൺ :മ്യാൻമറിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്ക പുരോഹിതനെ ഉടൻ മോചിപ്പിക്കണമെന്ന് ഹഖ ബിഷപ്പ് ആവശ്യപ്പെട്ടു. മ്യാൻമാറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ ചിന്നിൽ സേവനമനുഷ്ഠിക്കുന്ന പുരോഹിതനായ ഫാദർ നോയൽ ഹ്രാങ് ടിൻ താങ്ങിനെയും ഒരു കാറ്റെക്കിസ്റ്റിനെയുംമാണ് സായുധ സംഘം ജൂലൈ 26 ന് തട്ടിക്കൊണ്ടു പോയത്.ഇരുവരും ഹഖ രൂപതയിലെ സുർഖുവയിലെ ഔവർ ലേഡി ഓഫ് റോസറി ഇടവകയിൽ പെട്ടവരാണ് .ഇരുവരുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഹഖരൂപതബിഷപ്പ് ലൂസിയസ് ഹ്രെ കുങ് ഓഗസ്റ്റ് 1 -ന് പുറത്തിറക്കിയ കത്തിലാണ് ഇരുവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group