മ്യാൻമർ അട്ടിമറി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കു ചേർന്ന് കത്തോലിക്കാ സഭ നേതൃത്വം

മ്യാൻമറിൽ നടന്നുകൊണ്ടിരിക്കുന്ന അട്ടിമറി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേരുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭാ നേതൃത്വം. മ്യാൻമറിൽ സൈനിക നടപടിക്കെതിരെ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും തടവിലാക്കപ്പെട്ട തിരഞ്ഞെടുത്ത നേതാക്കന്മാരെ മോചിപ്പിക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് നടക്കുന്ന ജാനകിയപ്രക്ഷോഭത്തിൽ കത്തോലിക്കാ പുരോഹിതന്മാരും സന്യാസികളും പ്രർത്തിക്കുന്നതായും പങ്കുചേരുന്നതായും അറിയിച്ചു. നിരവധി കന്യാസ്ത്രീകൾ പ്രധിഷേധക്കാർക്ക് ലഖുഭക്ഷണവും മറ്റും വിതരണം ചെയ്തു നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികൾ പുരോഹിതന്മാരുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന നഗരമായ യാങ്കോണിലെ തെരുവുകളിൽ അണിനിരന്ന പ്രാർത്ഥനയും ജപമാലയും ചൊല്ലി സമാധാനപരമായ സമരത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്ന പ്ലക്കാർഡുകളും വിശ്വാസികൾ കൈകളിൽ എന്തിയിരുന്നു .പ്രതിഷേധക്കാർക്കെതിരെ മ്യാൻമറിൽ സൈനിക നടപടി ശക്തമാകുന്ന അവസരത്തിൽ കത്തോലിക്കാ സഭ നേതൃത്വത്തിന്റെ കടന്നുവരവ് ജനങ്ങൾക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group