സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന മ്യാൻമാർ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎസ് മെത്രാൻ സമിതി അറിയിച്ചു.
ആക്രമണത്തിൽ മരണമടഞ്ഞ വർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ആയും സൈനിക അട്ടിമറി എതിർക്കുന്നത് ആയും ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും യു എസ് സി സി ബിഷപ്പുമാർ മ്യാൻമാർ ബിഷപ്പുമാർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു. ഫെബ്രുവരി ഒന്നിന് മ്യാൻമാറിൽലെ സൈന്യം സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂക്കി ഉൾപ്പെടെ ജനാധിപത്യ നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, ഇതിനെതിരെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി പ്രതിഷേധം ശക്തമാകുകയാണ് മ്യാൻമാറിൽ. രക്തരൂക്ഷിതമായ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും നീതിപൂർവകമായ ഭരണനിർവഹണം നടത്തണമെന്നും കഴിഞ്ഞദിവസം മാർപാപ്പ ആവശ്യപ്പെട്ടിരുന്നു ഇതിനുപിന്നാലെയാണ് അമേരിക്കൻ ഐക്യനാടുകളിലെ ബിഷപ്പുമാരുടെ സമിതി ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group