കൗദാശിക സൂത്രവാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കും എന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക കുറിപ്പ് വിശ്വാസ കാര്യങ്ങൾക്കായുള്ള വിഭാഗം പുറത്തിറക്കി.
“ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള ഈ കുറിപ്പ് വിശ്വാസ കാര്യസംഘമാണ് പുറപ്പെടുവിച്ചത്.
വിശ്വാസകാര്യ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസും കാര്യദർശി മോൺസിഞ്ഞോർ അർമാന്തൊ മത്തേയൊയും ഫ്രാൻസീസ് പാപ്പായും ഈ കുറിപ്പിൽ ഒപ്പുവച്ചിരുന്നു.
കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്, അങ്ങനെയൊരു കൂദാശാപരികർമ്മം നടന്നിട്ടില്ലെന്നും സുദീർഘമായ ഈ കുറിപ്പ് വ്യക്തമാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group