m95

പൂർണ്ണവിശ്രമം അനുശാസിച്ച ഒന്നിന്റെ പേരാണ് 'സാബത്ത്

പൂർണ്ണവിശ്രമം അനുശാസിച്ച ഒന്നിന്റെ പേരാണ് 'സാബത്ത്

'പൂർണ്ണവിശ്രമം അനുശാസിച്ച ഒന്നിന്റെ പേരാണ് 'സാബത്ത് 'എന്ന് പറയുന്നത്. നമുക്കതിന്റെ മൂല്യം പലപ്പോഴും പിടികിട്ടിയിട്ടില്ല. മനുഷ്യന് വിശ്രമം ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്നൊക്കെ അറിയാനായിട്ട് കാര്യമായ ബുദ്ധി ഒന്നും ആവശ്യം ഇല്ല. മനുഷ്യന് വിശ്രമം ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. അപ്പോൾ മൂന്നാമത്തെ ഒരു ക്ഷണം എന്ന് പറയുന്നത് വിശ്രമിക്കാൻ വേണ്ടിയുള്ള ഒരു ക്ഷണമാണ്.????നമ്മളീ വിശ്രമം എന്ന് പറയുമ്പോൾ പലപ്പോഴും വിചാരിക്കുന്നത് ഏതെങ്കിലും ഒരു ദേശത്തേക്ക് ഒഴിവ് spend ചെയ്യുക, അല്ലെങ്കിൽ വൈകുന്നേരം കടൽക്കരയിൽ പോകുക, ഇതൊന്നുമല്ല വിശ്രമത്തിന്റെ ശരിയായ അർത്ഥം. വിശ്രമം എന്ന് പറയുന്നത് കുറച്ച് കൂടി ക്വാളിറ്റിയുള്ള പിൻവാങ്ങലാണ്. അലസതയുടെ പര്യായം അല്ല വിശ്രമം എന്ന് പറയുന്നത്. ഏറ്റവും നല്ല ഒരു വിശ്രമമായിട്ട് കരുതാവുന്നത് ' മെഡിറ്റേഷൻ 'ആണ്. ഒരു 10 മിനിറ്റ് നിങ്ങളൊന്ന് വെറുതെ അവനെ ഓർത്ത്, അവൻ ഭൂമിയിൽ നിക്ഷേപിച്ച സുകൃതങ്ങളെ ഓർത്ത്, അവന്റെ സുകൃതങ്ങളെ പേറുന്നവരെയൊക്കെ ഓർത്ത് ഒന്ന് കണ്ണുംപൂട്ടിയിരിക്കാൻ പറ്റുമോ? വേദപുസ്തകത്തിന്റെ ഭാക്ഷയിൽ അവനവന്റെ വാതിലടച്ചിട്ട് ഈ അകത്തുള്ളവനെ കേൾക്കാമോ? ഏതൊരു ഒഴിവ് സങ്കേതവും നൽകുന്നതിനേക്കാൾ ഭംഗിയുള്ള, കുലീനതയുള്ള, ആഴമുള്ള ഒരു വിശ്രമഅനുഭവം ഉണ്ടാകുമെന്നാണ് പറയുന്നത് ????

കടപ്പാട് - Fr. Bobby Jose Kattikad

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)