കൊച്ചി: പുതിയതായി സംവിധാനം ചെയ്യുന്ന ഈശോ” എന്ന തന്റെ ചിത്രത്തിന്റെ പേര് മാറ്റുക ഇല്ലെന്നും ടാഗ് ലൈൻ മാത്രം മാറ്റുമെന്നും സംവിധായകൻ നാദിർഷ ഫേസ്ബുക്കിലൂടെ അറിയിച്ചു.“ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് line മാത്രം മാറ്റും . അല്ലാതെ തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല” അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.എന്നാൽ ഇതുകൊണ്ടൊന്നും അടങ്ങുവാൻ വിമർശകർ തയ്യാറല്ല. അടുത്ത പടത്തിന് മുഹമ്മദ് – നോട്ട് ഫ്രം ഖുറാൻ എന്ന പേരിട്ടുകൊണ്ടു തന്റെ മതനിരപേക്ഷത വ്യക്തമാക്കാൻ അവർ അദ്ദേഹത്തെ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കൂ എന്ന മറുപടിയാണ് നാദിർഷ ഇപ്പോൾ നൽകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group