ലോകാരാധ്യനായ ഈശോയുടെ പേരില്‍ സിനിമ നിര്‍മ്മിക്കുന്നത്‌ തെറ്റ് : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

കൊച്ചി: ലോകാരാധ്യനായ ഈശോയുടെ പേരില്‍ കച്ചവട താൽപ്പര്യത്തിനായി സിനിമ നിര്‍മ്മിക്കുന്നത്‌ ക്ഷമിക്കാനാവാത്ത തെറ്റാണ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.ക്രിസ്ത്യൻ സമൂഹത്തിന്റെ ഹൃദയവികാരം മനസിലാക്കി ഈ പേര് പിന്‍വലിക്കുവാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ്‌ ചങ്ങനാശേരി അതിരൂപത സമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ അവകാശങ്ങളിലെ സെക്ഷന്‍ 9 (കെ) പൂര്‍ണമായി നടപ്പിലാക്കുക, ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിക്കുന്നത്‌ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ ധര്‍ണ സംഘടിപ്പിച്ചത്‌. ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിച്ചത്‌ തെറ്റായ നടപടിയാണെന്നും പേര്‌, ഉടന്‍ പിന്‍വലിക്കണ മെന്നും ചടങ്ങില്‍ പങ്കെടുത്ത അഡ്വ. ജോബ്‌ മൈക്കിള്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. എന്നിവരും ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group