വേദനകളിലും ദൈവ രാജ്യത്തിന്റെ വേലക്കാരിയായ 31കാരിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി…

ജീവിതവിശുദ്ധിയിലും പരസ്നേഹത്തിലും ദൈവസ്നേഹത്തിലും ഉറച്ച് നിന്നു കൊണ്ട് തന്റെ രോഗാവസ്ഥയിൽ ക്രിസ്തുവിനെ പ്രഘോഷിച്ച മിഷൈൽ ക്രിസ്റ്റൈൻ എന്ന 31 വയസ്സുകാരിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി.

“ധൈര്യപൂർവ്വം നിങ്ങളുടെ ഭീതികൾ ദൈവത്തിന് സമർപ്പിക്കുകയും നല്ല കാര്യങ്ങൾ ചെയ്യാനായി മുന്നോട്ടു പോവുകയും ചെയ്യുക”. മിഷൈൽ തന്റെ മരണത്തിന് ഒരു വർഷം മുമ്പ് പറഞ്ഞ വാക്കുകളാണ് ഇത്.അതുകൊണ്ട് തന്നെ ജീവിതവിശുദ്ധിയോടു കൂടി ജീവിച്ച അവളെ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കാനുള്ള നാമകരണ നടപടികൾക്ക് തുടക്കം കുറിക്കാൻ പോവുകയാണ് ബിസ്മാർക്ക് രൂപത.ഇതിന്റെ ഭാഗമായി രൂപതാതലത്തിലുള്ള നാമകരണ നടപടികളുടെ ഔദ്യോഗിക പ്രഖ്യാപനം ബിഷപ് കാഗൻ നടത്തി.

2015 ഡിസംബർ 25 നായിരുന്നു മിഷൈലിന്റെ മരണം. അപ്രതീക്ഷിത മായിട്ടായിരുന്നു ക്യാൻസർ തിരിച്ചറിഞ്ഞതും വൈകാതെ മരണമടഞ്ഞതും. അന്ന് വെറും 31 വയസായിരുന്നു മിഷൈലിന്.തന്റെ സഹനങ്ങളും രോഗങ്ങളുമെല്ലാം ക്ഷമയോടെ സ്വീകരിക്കാൻ മിഷൈലിന് സാധിച്ചിരുന്നു. ഫോക്കസ് മിഷനറിയായി യൂണിവേഴ്സിറ്റി ഓഫ് മേരിയിൽ സേവനം ചെയ്ത ആറു വർഷക്കാലവും അനേകം യുവജനങ്ങളെ സ്വാധീനിക്കാൻ മിഷൈലിന് സാധിച്ചിരുന്നു.

ഇന്ന് നിരവധി യുവജനങ്ങൾ മിഷൈലിന്റെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുന്നു. അവർക്കെല്ലാം ദൈവം ധാരാളം അനുഗ്രഹങ്ങളും നൽകുന്നുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group