ഒബിസി പട്ടികയിൽ രണ്ടു സമുദായങ്ങളെ കൂടി ഉൾപ്പെടുത്താനും എസ്ഐയുസി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്ഇബിസി വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗം എന്ന നിലയിലാണു വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്താൻ തീരുമാനിച്ചത്.
ദാസ സമുദായത്തെയും പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെയുമാണ് സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടൊപ്പം ഒബിസി പട്ടികയിൽ നിലവിലുള്ള മൂന്നു സമുദായങ്ങളുടെ പേരിൽ നേരിയ മാറ്റം വരുത്തും.
ചക്കാല എന്ന സമുദായപ്പേര് “ചക്കാല, ചക്കാല നായർ’ എന്നാക്കി മാറ്റും. പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ്, പണ്ഡിതർ എന്നു മാറ്റും. കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ എന്ന സമുദായ പദം സേനൈതലൈവർ, ഇലവാണിയർ, ഇലവാണിയ, ഇലവാണ്യ എന്ന് മാറ്റും.
തമിഴ്നാട്ടിലെ സേനൈതലൈവർ വിഭാഗം കേരളത്തിൽ ഇലവാണിയർ എന്ന് അറിയപ്പെടുന്നുണ്ട്. പേരിലെ ചെറിയ മാറ്റം മൂലം ഒബിസി ആനുകൂല്യം നഷ്ടമാകുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പട്ടിക പരിഷ്കരിക്കാൻ തീരുമാനിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group