വെള്ളത്തില്‍ മുങ്ങി രാജ്യതലസ്ഥാനം

കനത്ത മഴയിൽ മുങ്ങി രാജ്യതലസ്ഥാനം.പ്രളയക്കെടുതി നേരിടുന്ന ഡല്‍ഹിയിലെ റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റന്‍ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസ്സുകളടക്കമാണ് മുങ്ങിപ്പോയതെന്ന് വിവിധ വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍കൊണ്ട് ബന്ധിച്ച്‌ നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ട്രക്കുകള്‍ പലതും. കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്കുകളും വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഞായര്‍ വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സേവന വിഭാഗത്തില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വര്‍ക് ഫ്രം ഹോം പാലിക്കാന്‍ സ്വകാര്യ ഓഫീസുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് ഇതേത്തുടര്‍ന്ന്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group