ന്യൂ ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ക്രെഡിറ്റ് ചട്ടക്കൂട് രാജ്യത്തെ രണ്ടായിരത്തോളം സ്കൂളുകളില്‍ ഈ അധ്യയന വർഷം മുതല്‍ നടപ്പാക്കാൻ സി.ബി.എസ്.ഇ. കേരളത്തില്‍ നിന്ന് 139 സ്കൂളുകളെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
6, 9, 11 ക്ലാസുകളില്‍ ഇതു നടപ്പാക്കാൻ താത്പര്യമുള്ള സ്കൂളുകളില്‍ നിന്നു സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു. സ്കൂളുകള്‍ക്കുള്ള ബോധവത്കരണം, പരിശീലനം എന്നിവയെല്ലാം സി.ബി.എസ്.ഇ. ക്രമീകരിക്കും.
ആറാം ക്ലാസില്‍ മൂന്ന് ഭാഷയും ഒമ്പതില്‍ രണ്ട് ഭാഷയും പഠിച്ചിരിക്കണം. അധികവിഷയങ്ങള്‍ പഠിച്ചു കൂടുതല്‍ ക്രെഡിറ്റു നേടാനും അവസരമുണ്ടാകും. യോഗ, എൻ.സി.സി., നാട്യകല, കരകൗശലം, ഇന്റേണ്‍ഷിപ്പ് എന്നിവയെല്ലാം ഇത്തരത്തില്‍ പരിഗണിക്കും. ക്ലാസ്മുറിയില്‍ 30 മണിക്കൂർ പഠനം നടത്തിയാല്‍ അത് ഒരു ക്രെഡിറ്റായി മാറും. ക്രെഡിറ്റുകള്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (എ.ബി.സി.) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർത്ഥി നമ്പറായ അപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ക്ലാസ്മുറിക്കു പുറത്തുള്ള അറിവും ക്രെഡിറ്റായി പരിഗണിക്കുന്നതോടെ കുട്ടികളുടെ പഠന മികവ് ഉയരുമെന്നാണ് വിലയിരുത്തല്‍.
മറ്റു പ്രധാന നിർദേശങ്ങള്‍ :
സെക്കൻഡറി തലത്തില്‍ മാത്രം നിർബന്ധമായ 75 ശതമാനം ഹാജർ ആറാം ക്ലാസിലും നടപ്പാക്കും. അക്കാദമിക് വർഷത്തില്‍ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ചട്ടക്കൂടില്‍ ഒരു ക്ലാസില്‍ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group