എന്‍എബിഎച്ച് അക്രഡിറ്റേഷന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചതു ആരോഗ്യപ്രവര്‍ത്തകരുടെയും മാനേജ്മെന്റിന്റെയുംയും സേവനസന്നദ്ധ മനോഭാവത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും തെളിവാണെന്ന് മന്ത്രി വി.എന്‍. വാസവന്. അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് കൈമാറി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
മെഡിസിറ്റിയിലെ രണ്ടായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകരുടെ ഏകോപനത്തോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും മുന്നോട്ടുള്ള നാളുകളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാന്‍ സാധിക്കെട്ടെയെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ദേശിയ ഗുണനിലവാര കൗണ്‍സില്‍ (ക്യൂസിഐ) നിയമിച്ച എന്‍എബിഎച്ച് പ്രതിനിധികള്‍ നേരിട്ടെത്തി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗീപരിചരണത്തിലെ മികവ്, സുരക്ഷ, സ്റ്റാഫിന്റെ അടിസ്ഥാന യോഗ്യതയും പരിശീലനവും, ചികിത്സാ ധാര്‍മികത, ഡോക്യുമെന്റേഷന് തുടങ്ങി വിവിധഘടകങ്ങള്‍ പരിഗണിച്ചശേഷമാണ് അക്രഡിറ്റേഷന് നല്‍കിയതെന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ഏറ്റവും മെച്ചപ്പെട്ട ചികിത്സാസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ജോസ് കെ. മാണി എംപി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സഹായത്തോടെ അന്തരീക്ഷവായുവില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് മെഡിക്കൽ ഓക്സിജനാക്കി മാറ്റുന്ന 400 ലിറ്റര്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന് എംപി നിര്‍വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group