ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേ കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഇന്നു രാവിലെ 10.30 മുതല്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സെമിനാറില്‍ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് ആശംസയര്‍പ്പിക്കും.
സിബിസിഐയുടെ എസ്സി, ബിസി കമ്മീഷന് സെക്രട്ടറി ജനറല്‍ ഫാ. വിജയ് നായ്ക്, സിബിസിഐ സുപ്രീംകോടതിയില്‍ നല്കിയ കേസിനെ സംബന്ധിച്ചും സിബിസിഐയുടെ നിലപാടിനെ സംബന്ധിച്ചും സെമിനാറില്‍ സംസാരിക്കും.
തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി എസ്സി-എസ്ടി-ബിസി കമ്മീഷന് ചെയർമാൻ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കും.
സിബിസിഐയുടെ എസ്സി-ബിസി കമ്മീഷന് സെക്രട്ടറി ജനറല്‍ ഫാ. വിജയ് നായ്ക് മുഖ്യ പ്രഭാഷണം നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group