നാഷനൽ സിനഡ് ജൂലൈ 26 മുതൽ..

ബാംഗളൂര്: ഭാരതത്തിലെ ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള നാഷനൽ സിനഡ് ജൂലൈ 26 മുതൽ 28 വരെ പാലന ഭാവനയിൽ നടക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 64 പ്രതിനിധികൾ പങ്കെടുക്കും. പങ്കെടുക്കുന്നവരിൽ 15 മെത്രാന്മാർ, 12 വൈദികർ,10 സന്യസ്തർ, 27 അല്മായർ എന്നിവരുൾപ്പെടും.
നിയുക്ത കർദിനാൾമാരായ ഫിലിപ്പ് നേരി, ആന്റണി പൂല, ആർച്ച് ബിഷപ് ജോർജ് അന്തോണിസ്വാമി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. നാഷനൽ സിനഡൽ സിന്തെസിസ് എന്ന വിഷയത്തിൽ നടക്കുന്ന സിനഡ് വരും വർഷങ്ങളിൽ ഇന്ത്യയിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ സ്റ്റീഫൻ ആലത്തറ അറിയിച്ചു.

കമ്മീഷൻ ഫോർ തിയോളജി ആന്റ് ഡോക്ട്രീൻ ഓഫ് ദ സിസിബിഐയും നാഷനൽ സിനഡ് ഡെസ്ക്കും സഹകരിച്ചാണ് സിനഡ് സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group