ഇന്ത്യൻ ലാറ്റിൻ-റൈറ്റ് കൗൺസിൽ ദേശീയ സിനഡ് സമാപിച്ചു

2021-23 സിനഡിന്റെ സമന്വയത്തിന് അന്തിമരൂപം നൽകാനുള്ള കത്തോലിക്കാ ബിഷപ്പ്‌സ് കൗൺസിൽ ദേശീയ സിനഡ് സമാപിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് സിനഡ് നടന്നതെന്ന് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ സ്റ്റീഫൻ ആലത്തറ അറിയിച്ചു .

രാജ്യത്തെ വിവിധ രൂപതകളിൽ നിന്നുള്ള 15 ബിഷപ്പുമാരും 12 വൈദികരും 10 മതമേലധ്യക്ഷന്മാരും 27 അല്മായരും ഉൾപ്പെട്ട ദേശീയ സിനഡ് ഒരു പേജ് റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് ബോംബെയിലെ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും മറ്റ് ആർച്ച് ബിഷപ്പുമാരും ചേർന്നുള്ള ദിവ്യകാരുണ്യ ആഘോഷത്തോടെയാണ് ചർച്ചകൾക്ക് തിരശ്ശീല വീണത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group