മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യയിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ജസ്യൂട്ട് പുരോഹിതനായ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരുടെ റിപ്പോർട്ട് പുറത്ത്.
ഫാദർ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ രേഖയിലെ തീരാത്ത കളങ്കം ആയിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പാർക്കിൻസൺസ് രോഗവും
കോവിഡ് -19 അണുബാധയും മൂലം മുംബൈ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ജൂലൈ 5 ന് മരണമടഞ്ഞ 84കാരൻ ജെസ്യൂട്ട് പുരോഹിതൻ കഴിഞ്ഞ ഒക്ടോബറിൽ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടുവെന്നും ദേഹോപദ്രവം ഉൾപ്പെടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലുകൾക്കും അദ്ദേഹം വിധേയനായിരുന്നുവെന്നും ജൂലൈ 15ന് പുറത്തുവിട്ട
മനുഷ്യാവകാശ സംരക്ഷകർക്കായുള്ള യുഎൻ പ്രത്യേക പത്രക്കുറിപ്പിൽ പറയുന്നു.
ആദിവാസികളുടെയും, ഗോത്രവർഗക്കാരുടെ യും ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച വൈദികനെ മതിയായ തെളിവുകളില്ലാതെ ജാമ്യം പോലും നിഷേധിച്ച് ആണ് കസ്റ്റഡിയിലെടുത്തത് ആരോഗ്യനിലയും,പ്രായവും പരിഗണിക്കാതെ ജാമ്യം പോലും നിഷേധിക്കപ്പെട്ട ഈ കേസ് ഇന്ത്യൻ ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശങ്ങളുടെ മേലുള്ള തീര കളങ്കമായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group