മതമേലധ്യക്ഷന്മാരെ രാഷ്ട്രീയനേതാക്കൾകാണുന്നത് സ്വാഭാവികം; കെ എൽ സി എ

രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ രാഷ്ട്രീയ നേതാക്കൾ കാണുന്ന സംഭവങ്ങൾ സ്വാഭാവികമാണെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. വലിയ അർഥങ്ങളും വ്യാഖ്യാനങ്ങളും അതിനു കാണേണ്ടതില്ല. വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസിലാക്കാനുള്ള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്കുണ്ട്.

പല സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ, സ്റ്റാൻ സ്വാമി വിഷയം, ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധി ക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരേ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം സഭകളിൽ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം എന്നിവയൊക്കെ ചർച്ചകൾക്കു വിധേയമാക്കപ്പെടേണ്ട താണ്.

അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ നിലപാടുകൾ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകണം. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ നിലപാടുകൾ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാ രവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകണം.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി കത്തീഡ്രലിൽ നടത്തിയ സന്ദർശനം ശുഭസൂചനയാണെന്നും കെ എൽ സി എ യോഗം പ്രസ്താവനയിൽ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group