നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്നു

വി​​​ശു​​​ദ്ധ പ​​​ദ​​​വി നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മായി സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ല​​​ർ ഓ​​​ർ​​​ഡ​​​ർ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗം ദൈ​​​വ​​​ദാ​​​സ​​​ൻ ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തൂ​​​സ് താ​​​ൻ​​​ഹൊ​​​യ്സ​​​റു​​​ടെ ക​​​ബ​​​റി​​​ടം തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.​​​ സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി​​​യോ​​​ടാ​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ബ​​​റി​​​ട​​​മാ​​​ണ് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.തു​​​ട​​​ർ​​​ന്ന് ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി ക​​​പ്പേ​​​ള​​​യി​​​ലേ​​​യ്ക്ക് മാ​​​റ്റി ക​​​ബ​​​റ​​​ട​​​ക്കി. ക​​​ബ​​​റ​​​ട​​​ക്ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ ക​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ഭൗ​​​തി​​​ക ശ​​​രീ​​​രം ഗ്ലാ​​​സ് പേ​​​ട​​​ക​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി സ്‌​​​ഥാ​​​പി​​​ച്ച​​​ത്.

ക​​​ട്ട​​​പ്പ​​​ന സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി , സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി ഒാ​​​ഫ് സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ്, ബ്ര​​​ദേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ് സ​​​ഭ ( ഇ​​​ന്ത്യ), പ്ര​​​തീ​​​ക്ഷാ​​​ഭ​​​വ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തു​​​സ് 2005 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. 2014ൽ ​​​സ​​​ഭാനേ​​​തൃ​​​ത്വം ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തു​​​സി​​​നെ ദൈ​​​വ​​​ദാ​​​സ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ടു​​​ക്കി ജി​​​ല്ല ക​​​ള​​​ക്ട​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തിലായിരുന്നു ക​​​ബ​​​റി​​​ട പരിശോധന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group