ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ പോലീസ് ഇൻഫോർമറാണെന്ന് സംശയിച്ച് സുവിശേഷ പ്രഘോഷകനെ നക്സലുകൾ ആക്രമിച്ച് കൊലപ്പെടുത്തി.
വ്യാഴാഴ്ച മദ്ദേഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ അംഗംപള്ളിഗുവ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
“പ്രാഥമിക വിവരമനുസരിച്ച്, ആയുധധാരികളെന്ന് സംശയിക്കുന്ന ഒരു സംഘം നക്സലുകൾ പ്രാദേശിക സുവിശേഷ പ്രഘോഷകനായ യല്ലം ശങ്കറിന്റെ വീട്ടിൽ പ്രവേശിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group