മറ്റൊരു ക്രിസ്ത്യൻ ദേവാലയം കൂടി പൊളിച്ചുമാറ്റാൻ ഒരുങ്ങി ചൈനീസ് ഭരണകൂടം

രണ്ടായിരാമാണ്ടിൽ നിർമിച്ച ഒരു ക്രൈസ്തവ ദേവാലയം കൂടി പൊളിച്ചുമാറ്റുവാൻ ചൈനീസ് ഭരണകൂടം തീരുമാനിച്ചു.ചൈനയിലെ ഷിൻജിയാൻ പ്രവിശ്യയിലെ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ദേവാലയം പൊളിച്ചുമാറ്റുവാനാണ് അധികാരികൾ ഒരുങ്ങുന്നത്.അടുത്ത ആഴ്ചക്കുള്ളിൽ പൊളിച്ചുമാറ്റുവാൻ വേണ്ട നടപടികൾ ആരംഭിക്കുമെന്ന് അധികാരികൾ അറിയിച്ചു. ദേവാലയം പൊളിച്ചു നീക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും ചൈനയിൽ ക്രിസ്തീയ സഭയുടെ വളർച്ച കമ്മ്യൂണിസത്തിനു ഭീഷണിയാകുമോ എന്ന ഭയമാണ് ദേവാലയങ്ങൾ പൊളിച്ചു നീക്കുവാൻ ഭരണകൂടത്തെ
പ്രേരിപ്പിക്കുന്നതെന്നും പ്രദേശ വാസികൾ അഭിപ്രായപ്പെട്ടു. 20 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ദേവാലയത്തിന് മതിയായ അനുമതി ഇല്ലാത്തതുകൊണ്ടാണ് പൊളിച്ചുനീക്കുന്നത് എന്നാണ് അധികാരികളുടെ വാദം. എന്നാൽ വേണ്ട എല്ലാ തെളിവുകളും തങ്ങളുടെ ഭാഗത്തു ഉണ്ടെന്നും റിലീജിയസ് അഫിലിയേഴ്‌സ് വകുപ്പിന്റെ എല്ലാ നിയമനടപടികളുമനുസരിച്ചാണ് ദേവാലയം പണിതതെന്നും ഇടവക വികാരി അഭിപ്രായപ്പെട്ടു.2018 ലും ദേവാലയം പൊളിച്ചു നീക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായതായും അതിൽ സാധിക്കാതിരുന്നതിനാൽ ദേവാലയത്തിന്റെ മുൻഭാഗത്ത സ്ഥാപിച്ചിരുന്ന വിശുദ്ധരുടെ തിരു സ്വരൂപങ്ങളും കുരിശും അധികാരികൾ നീക്കം ചെയ്തതായി വികാരി ചൂണ്ടിക്കാട്ടി.ക്രൈസ്തവക്കെതിരെ മതപീഡനങ്ങൾ തുടർച്ചയാകുന്ന ചൈനയിൽ കമ്യൂണിസത്തിന്റെ പേരിൽ നിരവധി ദേവാലയങ്ങൾ ഇതിനോടകം തന്നെ തകർക്കപ്പെട്ടുകഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group