ലഹരി ഭീകരതയെ നേരിടാൻ ബ്രേക് ദ ചെയിന്‍ പോലുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഭീകരതയ്ക്കെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധനില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധ നില്പുസമരത്തില് ഫാ. മാര്ട്ടിന് പോള്‍, ജോണ്സണ് പാട്ടത്തില്‍, ഷൈബി പാപ്പച്ചന്, ഹില്‍ട്ടണ്‍ ചാള്‍സ്, എം.പി. ജോസി, കെ. വിജയന്, എം.എല്‍. ജോസഫ്, ജോണി പിടിയത്ത്, ഡേവിസ് ചക്കാലക്കല്‍, തോമസ് മറ്റപ്പിള്ളി, കെ.കെ. സൈനബ, സിസ്റ്റര്‍ റോസ്മിന്‍, റപ്പായി കണ്ണമ്പുഴ, ചെറിയാന് മുണ്ടാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group