എത്ര തിരക്കുണ്ടെങ്കിലും നമുക്ക് മറ്റുള്ളവരോട് ആർദ്രതയുടെ ഒരു മനസ് ഉണ്ടായിരിക്കണമെന്നും ഉദ്ബോധിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ കർമ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കർമ്മല മാതാവിൽ ഭക്തിയും വണക്കവുമുള്ള നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിലൂടെയാണ് മറ്റുള്ളവർക്ക് അനുഗ്രഹം ലഭിക്കുന്നതിനായി പ്രയത്നിക്കേണ്ടതെന്നു ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേര്‍ത്തു.
കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ നമുക്ക് നമ്മുടെ കുടുംബങ്ങളെയും സഭാ സമൂഹങ്ങളെയും ഈ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കാമെന്നും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്നും നാം അകന്നു പോകാതെ ദൈവീകമായ കാര്യങ്ങളിൽ, ദൈവസാന്നിധ്യത്തിൽ നമുക്ക് അഭയം പ്രാപിക്കാം ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group