വെള്ളപ്പൊക്കം മൂലം നേപ്പാൾ കടുത്ത പ്രതിസന്ധിയിൽ : സഭാനേതൃത്വം

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആയിരക്കണക്കിന് ജനങ്ങൾ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നേപ്പാളിലെ പ്രൊ അപ്പസ്തോലിക വികാരി ഫാ. സിലാസ് ബൊഗാത്തി. പേമാരിയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകൾ നശിച്ചുവെന്നും ആളുകൾക്ക് ഉറങ്ങുവാൻ പോലും ഇടമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, കാത്മണ്ഡുവിലും മറ്റു പലയിടങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് അറിയിച്ചു.

കാത്മണ്ഡുവിൽനിന്ന് കുറച്ചു കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഗോദാവരി ഗ്രാമത്തിൽ താമസിക്കുന്ന ഫാ. സിലാസ് ബൊഗാത്തി, അവിടെ താമസിക്കുന്ന പല കത്തോലിക്കാ കുടുംബങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ കടുത്ത ദാരിദ്ര്യാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 27, 28 തീയതികളിൽ നേപ്പാളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടത്. സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 217 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിൽ 35 പേർ കുട്ടികളാണ്. 26 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 130 പേർക്ക് പരിക്കുകൾ ഏറ്റിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ നശിച്ചു. 13 വലിയ ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോളറ പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കേന്ദ്രങ്ങൾ അറിയിച്ചു. ഏതാണ്ട് 54 സ്കൂളുകൾക്ക് നാശനഷ്ടങ്ങൾ നേരിട്ടതുമൂലം പതിനായിരത്തിൽപ്പരം കുട്ടികൾക്ക് വിദ്യാഭ്യാസം താൽക്കാലികമായി തടസ്സപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group