സിറിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച് മാർപാപ്പാ.
ഗ്രീക്ക് മെൽകൈറ്റ് കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് സിറിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥയെക്കുറിച്ച് മാർപാപ്പാ സംസാരിച്ചത്.
പത്രോസിന്റെ പിൻഗാമികളിൽ ചിലർ സിറിയയിൽ ജനിച്ചവരാണെന്നു പറഞ്ഞ പാപ്പാ ഈ അടുത്ത മാസങ്ങളായി നാം യൂറോപ്പിന്റെ കിഴക്ക് ഭാഗത്തേക്കാണ് നമ്മുടെ ശ്രദ്ധ തിരിച്ചിരിക്കുന്നതെന്നും എന്നാൽ, പന്ത്രണ്ട് വർഷമായി സിറിയയിൽ നടന്നു കൊണ്ടിരിക്കുന്നവയെ മറക്കാൻ പാടില്ലെന്നും
ഓർമ്മിപ്പിച്ചു.
താൻ പാപ്പയായ ആദ്യ വർഷത്തിൽ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ തങ്ങളുടെ “പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതുമായ സിറിയയ്‌ക്കായി” പ്രാർത്ഥനയർപ്പിച്ച ആ രാത്രിയിൽ തങ്ങളോടൊപ്പം ധാരാളം മുസ്ലിം വിശ്വാസികളും പങ്കുചേർന്നതിനെയും പാപ്പാ അനുസ്മരിച്ചു.
” യുവാക്കളുടെയും കുടുംബങ്ങളുടെയും കണ്ണുകളിലും ഹൃദയങ്ങളിലും നിന്ന് പ്രത്യാശയുടെ അവസാന തീപ്പൊരി എടുത്തുകളയാൻ നമുക്ക് അനുവദിക്കാനാവില്ല! അതിനാൽ, രാജ്യത്തിനകത്തും അന്താരാഷ്ട്ര സമൂഹത്തിലും ഉത്തരവാദിത്വമുള്ള എല്ലാവരോടും സിറിയയിലെ നാടകത്തിന് ന്യായവും നീതിയുക്തവുമായ ഒരു പരിഹാരം കണ്ടെത്താൻ വീണ്ടും അഭ്യർത്ഥിക്കുന്നതായും പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group