പാറ്റ്‌ന അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യൻ കല്ലുപുര സ്ഥാനമേറ്റു.

New Archbishop of Patna Archdiocese Sebastian Kallupura took his place to Positioned.

ബീഹാർ : പാറ്റ്‌ന അതിരൂപതയുടെ ആർച്ച് ബിഷപ്പായി ഡോ. സെബാസ്റ്റ്യൻ കല്ലുപുര ഇന്നു സ്ഥാനമേറ്റു. രാവിലെ 10 ന് പാറ്റ്‌നയിലെ ബാങ്കിപൂരിലുള്ള സെന്റ് ജോസഫ്‌സ് പ്രോ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. പാറ്റ്‌ന രൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ് ബക്‌സർ രൂപതാധ്യക്ഷനും പാറ്റ്‌ന അതിരൂപതയുടെ സഹായ മെത്രാനുമായിരുന്ന ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. മാനന്തവാടി രൂപതാംഗമാണ്.

കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ചടങ്ങുകൾ ലളിതമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. സാമന്ത രൂപതകളിലെ മെത്രാൻമാർ പങ്കെടുത്തു. 1952 ജൂലായ് പതിനാലിന് കല്ലുപുരയ്ക്കകത്ത് ജോൺ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ തീക്കോയിലാണ് ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ ജനിച്ചത്. 1984 മേയ് 14 നു വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി.

2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. നിലവിൽ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്. ഫാ. ജോണി കല്ലുപുര (മാനന്തവാടി രൂപത), സിസ്റ്റർ മേരി കല്ലുപുര എസ്എച്ച് (മാനന്തവാടി പ്രോവിൻസ് ) എന്നിവർ സഹോദരങ്ങളാണ്. ഔസേപ്പച്ചൻ, ബേബി, കുട്ടിയമ്മ, തോമസ്, മോളി എന്നിവരാണ് മറ്റു സഹോദരങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group