ജംഷഡ്പൂർ രൂപതയിലേക്ക് പുതിയ മെത്രാനെ മാർപാപ്പ നിയമിച്ചു..

ബാംഗ്ലൂർ: ജംഷഡ്പൂർ രൂപതയിലേക്ക് പുതിയ മെത്രാനെ മാർപാപ്പ നിയമിച്ചു.

പുതിയ മെത്രാനായി ബിഷപ് ടെലിഫോർ ബിലുങ്ങിനെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറപ്പെടുവിച്ചത്. നിലവലിൽ റാഞ്ചി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ടെലിസ്ഫോർ.ഡിവൈൻ വേർഡ് സഭാംഗമാണ് .

ഒഡീസയിലെ റൂർക്കല രൂപതാ അംഗമായ ബിഷപ്പ് 2014 ഓഗസ്റ്റ് 30 മുതൽ റാഞ്ചിയുടെ സഹായമെത്രാനായിരുന്നു.1992 മെയ് രണ്ടിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വൈദികനായി 29 വർഷവും മെത്രാനായി ഏഴു വർഷവും പൂർത്തിയാക്കിയ അവസരത്തിലാണ് പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group