ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ പുതിയ ബിഷപ്പായി ഇന്ത്യന്‍ വംശജനായ ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോ നിയമിതനായി.
തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനില്‍ നിന്നുണ്ടായത്. നിലവില്‍ മോഗോഡിറ്റ്‌സാനെയിലെ ഹോളി ക്രോസ് പള്ളിയില്‍ വൈദികനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാ. ആന്റണി പാസ്‌കല്‍. മെത്രാഭിഷേക ചടങ്ങള്‍ക്കുള്ള തീയതി പിന്നീടു പ്രഖ്യാപിക്കും. ഇതോടൊപ്പം ഹാബറോണി രൂപതയുടെ ബിഷപ്പായ ഫ്രാങ്ക് നുബാസ ആര്‍ച്ച് ബിഷപ്പായും ചുമതലയേല്‍ക്കും.1950 മാര്‍ച്ച് 18-ന് കെനിയയിലെ നെയ്‌റോബിയിലാണ് ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇന്ത്യയിലെ ഗോവയില്‍നിന്ന് ആഫ്രിക്കയിലേക്കു കുടിയേറിയതാണ്. ആറു വയസു മുതല്‍ ഇന്ത്യയിലായിരുന്നു ഫാ. ആന്റണിയുടെ വിദ്യാഭ്യാസം. 1969-ല്‍ സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേഡില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഡിവൈന്‍ വേഡ് സെമിനാരിയിലായിരുന്നു വൈദിക പഠനം. ബി.എഡ് അടക്കമുള്ള ബിരുദങ്ങളും സ്വന്തമാക്കി.1977 മേയ് 10-ന് ഗോവയില്‍ വച്ച് വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് 1979 വരെ നാഗാലാന്‍ഡിലെ ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ സഹ വികാരിയായി സേവനം അനുഷ്ഠിച്ചു. 1979-ല്‍ റോമിലെത്തി. ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.1981-ലാണ് മിഷണറി ദൗത്യവുമായി ബോട്‌സ്വാനയിലെത്തിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം പലാപ്പെ ഇടവകയിലും 84 മുതല്‍ 87 വരെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി കെനിയയിലും പ്രവര്‍ത്തിച്ചു. 1987 മുതല്‍ 2000 വരെ വിവിധ പദവികളിലായി ആന്റിഗ്വയിലായിരുന്നു മിഷന്‍ ദൗത്യം. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങള്‍ ഇന്ത്യയിലും മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തി. 2003-ല്‍ ബോട്‌സ്വാനയില്‍ തിരിച്ചെത്തിയ ഫാദര്‍ ഹാബറോണി രൂപതയിലെ വിവിധ ഇടവകകളിലായി സേവനം ചെയ്തു വരികയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group