ഉക്രേനിയന്‍ രൂപതക്ക്‌ പുതിയ ഇടയൻ.

ഓസ്‌ട്രേലിയായിയെ ഉക്രേനിയന്‍ കത്തോലിക്ക രൂപതയുടെ പുതിയ ബിഷപ്പ് സ്ഥാനമേറ്റു .മൈക്കോള ബൈചോക്ക് സി.എസ്.എസ്ണ് പുതിയ ബിഷപ്പായി ചുമതലയേറ്റത്.പരമ്പരാഗത കിഴക്കന്‍ റീത്ത് ശൈലിയിൽ മെല്‍ബണിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ഉക്രേനിയന്‍ കത്തീഡ്രലിലായിരുന്നു സ്ഥാനരോഹണ ചടങ്ങുകള്‍ നടന്നത്.ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉക്രേനിയന്‍ വംശജര്‍ക്കായുള്ള മൂന്നാമത്തെ ബിഷപ്പാണ് മൈക്കോള ബൈചോക്ക്.പുതിയ ചുമതല ഒരേസമയം ബഹുമതിയും വെല്ലുവിളിയുമാണെന്നു സ്ഥാനാരോഹണ ചടങ്ങിനുശേഷം ബിഷപ്പ് മൈക്കോള ബൈചോക്ക് പറഞ്ഞു . വിശ്വാസ സമൂഹത്തെ നല്ല ഇടയനായി നയിക്കുകയാണ് ലക്ഷ്യം. ഇടവകാംഗങ്ങളെയും കത്തോലിക്ക സമൂഹത്തെയും ഭാവിയെ ലക്ഷ്യം വച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group