വത്തിക്കാൻ സിറ്റി :കർദ്ദിനാൾ റോബർട്ട് സാറയുടെ പൗരോഹിത്യത്തെക്കുറിച്ചുള്ള പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു.”സത്യത്തിന്റെ സേവനത്തിൽ, പൗരോഹിത്യവും സന്യാസജീവിതവും എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത് .
ഈ പുസ്തകത്തിലൂടെ കർദ്ദിനാൾ സാറ, വൈദികരുടെ ധാർമ്മികവും ആത്മീയവുമായ അപചയത്തിന്റെ പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, സോഷ്യൽ നെറ്റ്വർക്കുകളിലും കരിയറിസം, ലൗകികത തുടങ്ങി സഭയിൽ ഇന്ന് നിലനിൽക്കുന്ന അപകടങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.തന്റെ പൗരോഹിത്യശുശ്രൂഷയിൽ തീക്ഷ്ണത നിലനിർത്താൻ, പുരോഹിതന് ശക്തമായ പ്രാർത്ഥനാജീവിതം ആവശ്യമാണെന്നും കൂടാതെ ഒരു പുരോഹിതന്റെ ജീവിതത്തിലുള്ള ആത്മീയജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചുo അദ്ദേഹം ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group