പീഡിത ക്രൈസ്തവരുടെ സ്മരണയ്ക്കായി പുതിയ ദേവാലയം കൂദാശ ചെയ്തു

ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ക്രൈസ്തവ വിശ്വാസികളെ അനുസ്മരിക്കുവാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അമേരിക്കയിൽ പുതിയ ദൈവാലയം കൂദാശ ചെയ്തു.

പീഡിതരുടെ ആശ്വാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള പ്രാർത്ഥനാലയം മാസാച്ചുസെറ്റ്‌സിലെ ക്ലിന്റണിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദ ഗാർഡിയൻ ഇടവകയിലാണ് കൂദാശ ചെയ്യപ്പെട്ടത്. വോഴ്‌സെസ്റ്റർ ബിഷപ്പ് റോബർട്ട് മക്മാനൂസിന്റെ മുഖ്യകാർമികത്വത്തിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു കൂദാശാ കർമ്മം.

പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ ‘നസ്റായൻ.ഓർഗി’ന്റെ ആരംഭകനായ ഫാ. ബെനഡിക്ട് കീലിയാണ് ‘പീഡിത ക്രൈസ്തവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാലയം’ എന്ന ആശയത്തിന് പിന്നിൽ. ചിത്രകാരൻ കൂടിയായ ഇറാഖീ ഡീക്കൻ എബ്രാഹിം ലാല്ലോ വരച്ച ‘മേരി, പീഡിത ക്രൈസ്തവരുടെ മാതാവ്’ എന്ന ഐക്കൺ ചിത്രവും പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പീഡിത ക്രൈസ്തവരുടെ സ്മരണാർത്ഥം ‘നസറായൻ.ഓർഗ്’ സ്ഥാപിച്ച മൂന്നാമത്തെ പ്രാർത്ഥനാലയമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group